അമ്മേ നാരായണ.. ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ ....

സർവവരദായിനിയായ അമ്മുമ്മക്കാവ് ഭഗവതിക്ക് ഏറെ ഇഷ്ടമായ സ്ഥലമാണ് പുലിയണികുഴിമല. കൊട്ടാരക്കരയിലെ കിഴക്കേക്കര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. ഭക്തരുടെ പ്രാർത്ഥന സ്ഥലമാകുന്നതിനാൽ ഈ ക്ഷേത്രത്തിന്റെ പവിത്രത ദിനംപ്രതി ഏറി വരുന്നു. അതുകൊണ്ടുതന്നെയാണ് ക്ഷേത്രം വിശ്വാസികൾക്ക് ഇഷ്ടസ്ഥലമാകുന്നത്. കണ്ണാടിഭിംബത്തിൽ ശാന്തസ്വരൂപിണിയായ ഭഗവതിയുടെ രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭഗവതിയുടെ ഇടതുവശത്തായി നാഗയക്ഷിയും നാഗദൈവങ്ങളും സ്ഥിതി ചെയ്യുന്നു എന്നാണ് സങ്കല്പം.