കാരുണ്യ ഉത്സവം- ഉത്സവത്തിന്റെ ഒരു പ്രത്യേക നിറക്കൂട്ട്

                           കാരുണ്യോത്സവം എല്ലാ വർഷവും പുനഃപ്രതിഷ്ഠ വാർഷികം മൂന്ന് ദിവസത്തെ ഉത്സവത്തോടും പൊങ്കാലയോടും കൂടി നടത്തുന്നു. പ്രതിഷ്ഠദിനമാണ് മൂന്നാം ഉത്സവമായി നടത്തുന്നത് . അന്ന് കലശ്ശ പൂജയും ശുദ്ധി പൂജയും കരുണ്യോത്സവവും നടത്തിവരുന്നു. കാരുണ്യത്തിന്റെയും ഭക്തവാത്സല്യത്തിന്റെയും മൂർത്തിമത്ഭാവമായ ഭഗവതിയോടുള്ള ആത്മസമർപ്പണത്തിന്റെ ഭാഗമായും പാപമുക്തിക്കായും അന്നേദിവസം സമൂഹത്തിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ,ചികിത്സാ സഹായം ഉടനടി ലഭിക്കേണ്ട ആളുകളെ കണ്ടെത്തി അവർക്ക് വൈദ്യസഹായം ലഭിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നു.അതിനാൽ മൂന്നാം ദിവത്തെ ഉത്സവം കരുണ്യോത്സവമായി കണക്കാകുന്നു. തദ്ദേശവാസികളിൽ നിന്നും ട്രസ്റ്റിന്റെ വകയായും ക്ഷേത്രോപദേശസകസമിതിയിൽ നിന്നുമൊക്കെ പിരിഞ്ഞുകിട്ടുന്ന തുകയിൽനിന്നുമാണ് കരുണ്യോത്സവത്തിനുള്ള തുക കണ്ടെത്തുന്നത്. സഹജീവികളോടുള്ള കാരുണ്യവും സ്നേഹവുമാണ് ദേവിക്കുള്ള ഏറ്റവും വലിയ വഴിപാട് എന്നുള്ള ട്രസ്റ്റ്ന്റെ ചിന്താഗതിയാണ് ഈ കാരുണ്യോത്സവത്തിന് ആധാരം.


Comments

  • By A Name

    ......

  • By A Name

    ..........

  • By A Name

    ...........

Write A Comment